ശാസ്ത്രി റോഡിന് സമീപത്തെ ലോഡ്ജില്‍ കമിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക കണ്ടെത്തലുമായി പോലീസ്.
ഇവർ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. പ്രണയം വീട്ടുകാർ എതിർത്തെന്നും, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാല്‍ മരിക്കുന്നു എന്നുമാണ് കുറിപ്പില്‍ പറയുന്നത്.
കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ഹോട്ടിലില്‍ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. ഒരു ഫാനില്‍ ഇരുവരും തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്