കോട്ടയം : എം സി റോഡിൽ മോനിപ്പള്ളി ഭാഗത്ത് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.
മരിച്ചത് ഓണംതുരുത്ത് സ്വദേശികൾ എന്ന് സൂചന. കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളത്തേക്ക് പോയ കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർപൂർണമായും തകർന്നു.മരിച്ചവരിൽ ഒരാൾ 11 വയസ്സുള്ള കുട്ടിയാണ്
