രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പൊലീസ് കസ്റ്റഡിയില്‍. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയില്‍ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇ-മെയില്‍ വഴി ലഭിച്ച പുതിയ പരാതിയില്‍ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാല്‍സംഗവും ചുമത്തിയിട്ടുണ്ട്. സാമ്ബത്തിക ചൂഷണം നടത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. പ്രത്യേക സംഘമാണ് ഇ-മെയില്‍ പരാതിയില്‍ കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും.
പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുമ്ബോള്‍ പേഴ്സണല്‍ സ്റ്റാഫും ഒപ്പമുണ്ടായിരുന്നുവെന്ന് രാഹുലിന്‍റെ അഭിഭാഷകൻ പറഞ്ഞു. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎല്‍എയുടെ പിഎ പറയുന്നത്. എന്നാല്‍ എംഎല്‍എയെ ആലത്തൂർ സറ്റേഷനില്‍ എത്തിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. സ്റ്റാഫ് അംഗങ്ങള്‍ മുറിയില്‍ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലില്‍ കയറി രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് സംഘം എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹോട്ടലില്‍ എത്തി റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്. ഇന്നലെ രാവിലെയാണ് രാഹുല്‍ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലില്‍ ആയിരുന്നു രാഹുലിന്‍റെ താമസം. രാഹുലിനെതിരെ നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി എംല്‍എക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.