സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 64ാം പതിപ്പിപ്പില്‍ കണ്ണൂരിന് കിരീടം. 1023 പോയിന്റോടെയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉറപ്പിച്ചത്.
കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്.
കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം എച്ച്‌എസ്‌എസിന് ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം. . കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിച്ചു .