അറസ്റ്റ് മെമ്മോയിൽ ഒപ്പിടാതെ രാഹുൽ മാങ്കൂട്ടത്തിൽ, അസാധാരണ നീക്കവുമായി എസ്‌ഐടി

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അപൂർവ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും രാഹുൽ ഒപ്പിടാൻ കൂട്ടാക്കിയില്ല. തുടർന്ന് രാഹുൽ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം.



പലതവണ ആവശ്യപ്പെട്ടിട്ടും രാഹുൽ ഒപ്പിടാൻ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഒപ്പിടാത്തതിനാൽ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം ബന്ധുക്കളിൽ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.,


അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദർശിക്കാനെത്തിയ ബന്ധുവിൽനിന്ന് എഴുതിവാങ്ങിയിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകിയിരിക്കുകയാണ് പൊലീസ്. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. മാവേലിക്കര സബ്ജയിലിലാണ് രാഹുൽ മാങ്കൂട്ടമുള്ളത്. യുവതിയെ പീഡിപ്പിച്ചപ്പോൾ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഫോൺ കണ്ടെത്തേണ്ടതുണ്ട്. യുവതിയെ ബലാത്സംഗം ചെയ്ത ഹോട്ടലിലും തെളിവെടുക്കേണ്ടതുണ്ട്.


 കോട്ടയം സ്വദേശിയായ 31 കാരിയാണ് പരാതിക്കാരി. 2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയായെന്നും പിന്നീട് ഗർഭം സ്വയം അലസിപ്പോയെന്നും സൂംവീഡിയോ കോളിൽ എസ്‌ഐടിക്ക് നൽകിയ മൊഴിയിലുണ്ട്. പരസ്പര സമ്മതപ്രകാരമാണ് ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് ജാമ്യഹർജിയിൽ പ്രതിഭാഗം പറയുന്നത്. ബാക്കി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.

Previous Post Next Post