ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.

ഇന്നലെയാണ് വിഎസ്‌എസ്‌സിയില്‍ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീല്‍ വെച്ച കവറില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയത്. ആ റിപ്പോര്‍ട്ടാണ് ഇന്ന് കോടതി എസ്‌ഐടിക്ക് കൈമാറുന്നത്. ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണ്ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ്‌എസ്‌സി കൈമാറിയിരിക്കുന്നത്. സ്വര്‍ണ്ണപാളികള്‍ മാറ്റിയോ, ശബരിമലയില്‍ ഇപ്പോഴുള്ളത് പഴയപാളികളാണോ അതോ പുതിയ പാളികളാണോ, പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവ് തുടങ്ങിയവ നിര്‍ണ്ണയിക്കുന്ന പരിശോധനയാണ് നിലവില്‍ നടത്തിയിട്ടുള്ളത്.


തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാമെന്ന് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Previous Post Next Post