തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ്‌; എംഎല്‍എ സ്ഥാനത്തിന് അയോഗ്യത

*മുൻ മന്ത്രി ആൻ്റണി രാജു എം.എൽ.എ ക്ക് മൂന്ന് വർഷം തടവ് ശിക്ഷ*

മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറി കേസിൽ രണ്ടു പ്രതികൾക്കും മൂന്ന് വർഷം തടവ് ശിക്ഷ .

കേസിൽ ഒന്നാം പ്രതിയായ ആൻ്റണി രാജു, രണ്ടാം പ്രതി മുൻ കോടതി ക്ലർക്ക് കെ.എസ് ജോസ് എന്നിവർക്കാണ് തടവ് ശിക്ഷ വിധിച്ചത്.

ആൻ്റണി രാജുവിന് തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം, ഗൂഢാലോചനയ്ക്ക് ആറുമാസം, വ്യാജരേഖ ചമയ്ക്കലിന് രണ്ടുവർഷവും തടവും, 10000 രൂപ പിഴയുമാണ് തിരുവന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

ഇതോടെ നിയമസഭാ അംഗത്വത്തിന് അയോഗ്യത ഉണ്ടാകും. എം.എൽ.എ സ്ഥാനം നഷ്ടപ്പെടും.

വിധിക്ക് പിന്നാലെ ജാമ്യാപേക്ഷയിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
Previous Post Next Post