സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. യുവാക്കള്‍ നാടുവിടുന്നു അവസ്ഥയാണ് ഉള്ളതെന്നം റെജി ലൂക്കോസ് പറഞ്ഞു. അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കും. ബിജെപി നടത്തുന്ന വികസനം താന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയില്‍ നടത്തിയ വികസന പ്രവര്‍ത്തനം യാത്രയ്ക്കിടെ താന്‍ കണ്ടു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വര്‍ഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.