ക്ഷേത്രത്തിലെ മോഷണം പ്രതി അറസ്റ്റിൽ

ചിങ്ങവനം കരിമ്പിൽ ശ്രീ 
മഹാദേവർ ക്ഷേത്രത്തിൽ 05.01.2026 തീയ്യതി പുലർച്ചെ വല്യമ്പലത്തിൽ നിത്യ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉദ്ദേശം നാലായിരം രൂപാ വില വരുന്ന ഒരു ഓട്ട് നിലവിളക്കും ഉദ്ദേശം ആയിരത്തിഅഞ്ഞൂറ് രൂപാ വീതം വിലവരുന്ന രണ്ട് ഓട്ട് വാൽക്കിണ്ടിയും ഉൾപ്പടെ ഉദ്ദേശം എഴായിരം രൂപയുടെ മുതലുകൾ മോഷണം ചെയ്തു കൊണ്ടു പോയ കാര്യത്തിനു ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായ അനിൽകുമാർ കെ.കെ വയസ്സ് 58, S/O കുഞ്ഞുമോൻ, പുത്തൻപറമ്പിൽ വീട് വെള്ളൂത്തുരുത്തി പനച്ചിക്കാട് എന്നയാളെ അറസ്റ്റ് ചെയ്ത് ബഹു കോടതിയ്ല്‍ ഹാജരാക്കിയിട്ടുള്ളതാണ്,
  പ്രതി അനിൽ കുമാർ മോഷണം, NDPS, POCSO ഉൾപ്പടെ 23 ഓളം കേസുകളിൽ പ്രതിയാണ്.
Previous Post Next Post