29 ആവശ്യങ്ങൾ നിരത്തി കേരളം, കേന്ദ്ര ബജറ്റ് നാളെ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് ധമനന്ത്രി നിർമ്മല സീതാരാമൻ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികൾ ഞായറാഴ്ചയും തുറന്നുപ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തണവ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്.


നിർമ്മല സീതാരാമന്റെ തുടർച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോർഡിലേക്ക് സീതാരാമനെ അടുപ്പിക്കും.


1959-1964 കാലഘട്ടത്തിൽ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവിൽ 4 ബജറ്റുകളും അവതരിപ്പിച്ചു. മുൻ ധനമന്ത്രിമാരായ പി. ചിദംബരവും പ്രണബ് മുഖർജിയും വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴിൽ യഥാക്രമം ഒമ്പതും എട്ടും ബജറ്റുകൾ അവതരിപ്പിച്ചു. 2019 മെയ് 31 നാണ് നിർമ്മല കേന്ദ്ര ധനമന്ത്രിയായത്. ആറുവർഷവും 244 ദിവസവുമായി അവർ ധനമന്ത്രിസ്ഥാനത്ത് തുടരുകയാണ്. രണ്ടാം മോദി സർക്കാരിലും മൂന്നാം സർക്കാരിലുമായാണ് നിർമ്മല 9 ബജറ്റ് തുടർച്ചയായി അവതരിപ്പിക്കുന്നത്.


29 ആവശ്യങ്ങളുമായി കേരളം


കേരളത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ കാര്യമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിൽ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയിൽ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീ ഫുഡ് പാർക്ക്, ലോജിസ്റ്റിക്‌സ് ആൻഡ് ഫിഷ് ലാൻഡിങ് സെന്റർ.


കേരളത്തിനായി 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഇടനാഴി. റബർ അധിഷ്ഠിത എൻജിനീയറിങ്, ഭക്ഷ്യ സംസ്‌കരണം, സമുദ്രോൽപന്ന മൂല്യാധിഷ്ഠിതശൃംഖലകളുടെ ശാക്തീകരണം എന്നിവയ്ക്ക് പദ്ധതി. ഇക്കോ കൾചറൽ സർക്കീറ്റുകളും മെഡിക്കൽ ടൂറിസം ഹബ്ബുകളും വികസിപ്പിക്കാൻപദ്ധതി.


വിഴിഞ്ഞം- ചവറ - കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയർ എർത്ത് കോറിഡോർ, മനുഷ്യമൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി രൂപയുടെ പ്രത്യേകസഹായം, മുതിർന്ന പൗരരുടെ സംരക്ഷണം ഉറപ്പാക്കാനും പ്രവാസികളെ നാട്ടിൽ പുനരധിവസിപ്പിക്കാനും പ്രത്യേക പാക്കേജുകൾ,നെല്ല് സംഭരണ കേന്ദ്രങ്ങ ളും മില്ലുകളും സ്ഥാപിക്കുന്നതി ന് സപ്ലൈകോയ്ക്ക് 2000 കോടി,1000 കോടി രൂപ നിക്ഷേപിച്ച് റബർ വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കണം, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മൂല്യവർധനയ്ക്കും ബ്രാൻഡിങ്ങിനും പ്രത്യേക പാക്കേജ്. തുടങ്ങിയ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Previous Post Next Post