കുറവിലങ്ങാട് അപകടത്തിൽ മരിച്ചത് ദമ്പതികളും, ഇവരുടെ സുഹൃത്തിന്റെ 11 വയസ്സുള്ള മകനും, 3 പേർക്ക് ഗുരുതര പരിക്ക്



എം.സി റോഡിൽ കോട്ടയം കുറവിലങ്ങാടിന് സമീപം മോനിപ്പിള്ളിയിൽ കെഎസ്ആർടിസി ബസ്സും, മാരുതി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും, ഇവരുടെ സുഹൃത്തിൻ്റെ മകനും.

കാർ യാത്രികരായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്.

നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ. കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിൻ്റെ പുത്രൻ അർജിത്ത് എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
 
അർജിത്തിൻ്റെ മാതാപിതാക്കളായകൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിൻ്റെ മകൻ ഗോകുൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൂത്താട്ടുകുളത്തേക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസിലാണ് മാരുതി കാർ ഇടിച്ചത്.

മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ 11:30 യോടെയാണ് അപകടം ഉണ്ടായത്.

കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Previous Post Next Post