തൊഴില്‍-പരിശീലനത്തിന് പിന്തുണ: യുവാക്കള്‍ക്ക് പ്രതിമാസം 1,000 സ്‌കോളര്‍ഷിപ്പുമായി മുഖ്യമന്ത്രിയുടെ കണക്‌ട് ടു വര്‍ക്ക് പദ്ധതി.

നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്കുമായി മുഖ്യമന്ത്രിയുടെ 'കണക്‌ട് ടു വർക്ക്' സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഓണ്‍ലൈൻ ആയി അപേക്ഷിക്കാം.

പ്രതിമാസ 1000 രൂപ സഹായധനം നല്‍കുന്നതാണ് പദ്ധതി. വയസ്സ് : 18-30, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാൻ പാടില്ല, നെപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി എസ് സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക് റെയില്‍വേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജൻസികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി അപേക്ഷ സമർപ്പിച്ച്‌ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്ബത്തിക സഹായം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് eemployment.kerala.gov.in, ഫോണ്‍: 04868 272262
Previous Post Next Post