ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പ് ഇന്ന്(ഡിസംബര്‍ 27 ശനി) നടക്കും. ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് വരണാധികാരികള്‍ നേതൃത്വം നല്‍കും.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ് നടക്കുക. ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ വരണാധികാരികള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

Previous Post Next Post