തിരുവനന്തപുരം മേയറായി വിവി രാജേഷ്; മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് മുൻപ് വിളിച്ച്‌ ആശംസ അറിയിച്ചു.


ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിച്ചെടുത്ത ബിജെപിയുടെ മേയറായി വിവി രാജേഷ്..

51 വോട്ട് നേടിയാണ് വിവി രാജേഷ് മേയർ പദവി ഉറപ്പിച്ചത്. സ്വതന്ത്രനായ രാധാകർഷ്ണൻ്റെ വോട്ടും വിവി രാജേഷിനാണ് ലഭിച്ചത്. ഇന്ന് നടന്ന മേയർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം വിവി രാജേഷിന് ആശംസ നേർന്നിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എത്തിച്ചേർന്നു.

കൊടുങ്ങാനൂർ വാർഡില്‍ നിന്ന് മികച്ച വിജയം നേടിയ ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷിനെ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരും സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, നഗരഭരണത്തില്‍ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ നേതൃത്വത്തിലേക്ക് വരണമെന്ന പാർട്ടി തീരുമാനമാണ് രാജേഷിന് അനുകൂലമായത്. ജിഎസ് ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.

Previous Post Next Post