പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തു.


പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.

കേസില്‍ നാല് പ്രതികളാണ് ഉള്ളത്. എഫ്‌ഐആർ പ്രകാരം ജി.പി കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പാരഡിപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്‌ഐആറിലുണ്ട്. അതിനിടെ പാരഡി പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുക.

Previous Post Next Post