പ്രതിക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ പൈസ ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള മുൻവിരോധത്താൽ 23.12.2025 തിയതി രാത്രി 8.00 മണിയോടെ ഒരു ബൈക്കിലെത്തിയ പ്രതി ഏറ്റുമാനൂർ പുന്നത്തറ കവലയിലുള്ള കടയിൽ കയറി 1000 രൂപ വേണമെന്നും, തൻറ കൈയ്യിലിൽ പണമില്ല എന്ന് പറഞ്ഞ കടയുടമയെ പ്രതി കൈയ്യിൽ കരുതിയിരുന്ന കല്ലു കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും, നിലത്ത് വീണ കടയുടമയെ ചവിട്ടുകയും, കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കവർച്ച ചെയ്തു കൊണ്ടു പോവുകയും ആയിരുന്നു. കേസിലെ പ്രതി
ജിത്തു ബാബു , Age: 29, s/o. ബാബു , കോട്ടമുറിക്കൽ ഹൗസ്, ഏറ്റുമാനൂർ,
നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാൾ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.