തവണ എംഎല്‍എയും നിലവില്‍ ബീഹാർ കാബിനറ്റ് മന്ത്രിയുമായ നിതിൻ നബിനെ (45) ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു.
ഞായറാഴ്ചയാണ് പാർട്ടി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കഠിനാധ്വാനിയായ പ്രവർത്തകനെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അഭിനന്ദിച്ചു. "സംഘാടന മികവും യുവത്വത്തിന്റെ ചുറുചുറുക്കുമുള്ള നേതാവാണ് നിതിൻ നബിൻ. എംഎല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും അദ്ദേഹം മികച്ച ട്രാക്ക് റെക്കോർഡ് കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജവും സമർപ്പണവും വരുംകാലങ്ങളില്‍ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്," പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
അധ്യക്ഷ സ്ഥാനത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പ്?
നിലവിലെ ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദയുടെ പിൻഗാമിയായി നിതിൻ നബിനെ നിയമിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നീക്കത്തെ മുതിർന്ന ബിജെപി നേതാക്കള്‍ കാണുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.പി. നദ്ദയും സമാനമായ രീതിയില്‍ വർക്കിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കുകയും പിന്നീട് പൂർണ്ണ സമയ അധ്യക്ഷനായി മാറുകയും ചെയ്തിരുന്നു.