സൂറത്തില്‍ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയായിരുന്നു ആത്മഹത്യശ്രമം.
സൂറത്ത് എസ് വി എൻ ഐ ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയാണ് അദ്വൈത്.ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് വിദ്യാർഥികള്‍ പറയുന്നു. ആംബുലൻസ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു.ആശുപത്രിയിലും വേഗത്തില്‍ ചികിത്സ നല്‍കിയില്ലെന്നും വിദ്യാർഥികള്‍ പറഞ്ഞു.