സജി ചെറിയാൻ സഞ്ചരിച്ച വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു; മന്ത്രിയും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

 

തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. യാത്രയ്ക്കിടെ ഇന്നോവ കാറിന്റെ ടയർ ഈരിത്തെറിക്കുകയായിരുന്നു. തിരുവനന്തപുരം വാമനപുരത്തുവച്ചായിരുന്നു അപകടം. മന്ത്രിയും വാഹനത്തിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ എംസി റോഡിൽ വച്ച് ഇന്നോവയുടെ പിൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. വാഹനത്തിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. തുടർനന്ന് വാമനപുരം എംഎൽഎയുടെ വാഹനത്തിൽ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.

Previous Post Next Post