തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശനിയാഴ്ച മണ്ഡലപൂജ.


ശബരിമല ക്ഷേത്രത്തില് മണ്ഡല പൂജയ്ക്ക് ചാര്ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്നു വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തും.

വൈകുന്നേരം തങ്കഅങ്ക ചാര്ത്തി ദീപാരാധന നടക്കും.

ശനിയാഴ്ചയാണ് തങ്ക അങ്കി ചാര്ത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്ത്തത്തിലാണ് ഈ വര്ഷത്തെ മണ്ഡലപൂജ. ശനിയാഴ്ച രാത്രി 11ന് ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി 30നായിരിക്കും തുറക്കുക.

തിരുവിതാംകൂര് മഹാരാജാവ് ശ്രീചിത്തിര തിരുനാള് ബാലരാമവര്മ മണ്ഡല പൂജയ്ക്ക് ചാര്ത്താനായി സമര്പ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച രാവിലെയാണ് ആറന്മുള പാര്ഥസാരഥി ക്ഷേത്രത്തില്നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.

ഇന്നു രാവിലെ പെരുനാട് ശാസ്താക്ഷേത്രത്തില് നിന്ന് പുനരാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല് ക്ഷേത്രം വഴി, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയത്തെത്തും. 1.30ന് പമ്ബയിലെത്തി വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില് എത്തിച്ചേരും.

ഇവിടെനിന്ന് ആചാരപൂര്വം സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്ബോള് തന്ത്രിയും മേല്ശാന്തിയും ചേര്ന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില് തങ്ക അങ്കി ചാര്ത്തി 6.30ന് ദീപാരാധന നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച്‌ വന് തിരക്കാണ് ശബരിമലയില് അനുഭവപ്പെട്ടുവരുന്നത്.

പമ്ബയില് നിന്ന് ഇന്ന് മലകയറ്റത്തിനും നിയന്ത്രണങ്ങളുണ്ടാകും. മണ്ഡലപൂജ കഴിഞ്ഞാലും രാത്രി 11 വരെ ഭക്തര്ക്ക് ദര്ശനം അനുവദിക്കും.

Previous Post Next Post