തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ പരാതിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. തന്റെ പേര് വെളിപ്പെടുത്തി കേസിലെ രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച വിഡിയോ നീക്കണമെന്നു അതിജീവിത ആവശ്യപ്പെട്ടു.
വിചാരണക്കോടതിയുടെ വിധി പ്രസ്താവം പുറത്ത് വരുന്നതിന് തൊട്ട് മുമ്പാണ് രണ്ടാം പ്രതി മാർട്ടിൻ വിഡിയോ പുറത്തു വിടുന്നത്. അതിജീവിത ഉൾപ്പെടെ ചേർന്നുകൊണ്ടുള്ള ഒരു ഗൂഢാലോചനയാണെന്നായിരുന്നു മാർട്ടിന്റെ ആരോപണം. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയെന്നാണ് വിഡിയോയുടെ ഉള്ളടക്കം.
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഈ വിഷയത്തിൽ ആശങ്ക പങ്കുവെച്ചിരുന്നു. 16 ലിങ്കുകൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. അതിൽ അഭിഭാഷകർ അടക്കമുള്ളവർ ഉണ്ട്. പൊലീസ് ഐടി ആക്ട് ഉൾപ്പെടെയുള്ളവ ചേർത്തുകൊണ്ട് ഇന്ന് തന്നെ പരാതിയിൽ കേസെടുക്കുമെന്നാണ് വിവരം.
