മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കി; സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ ശിവദാസനെതിരെ കേസെടുത്തു.


മദ്യപിച്ച്‌ വാഹനമോടിച്ച പൊലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്.

സിനിമാ താരം കൂടിയാണ് ശിവദാസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശിവദാസൻ ഓടിച്ച കാർ കലുങ്കില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് മട്ടന്നൂർ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ശിവദാസൻ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയത് ശിവദാസ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഓട്ടർഷ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Previous Post Next Post