മോഷണം ആരോപിച്ച്‌ മര്‍ദ്ദനം; വാളയാറില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

വാളയാറില്‍ ആള്‍ക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഢ് സ്വദേശി രാംനാരായണനാണ് മരിച്ചത്.

മോഷണക്കുറ്റം ആരോപിച്ച്‌ ഇയാള്‍ കുറച്ചാളുകള്‍ ചേർന്നു മർദ്ദിച്ചതാണെന്നു ആരോപണമുയർന്നു.

മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച വാളയാര്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

രാംനാരായണന്‍റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോർട്ടം നടത്തും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്നും പൊലീസ് പറഞ്ഞു.
Previous Post Next Post