തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ ഈ സ്കൂളുകൾക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി

 

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 8,9 തീയതികളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ ജില്ലയിലെ വിതരണ, സ്വീകരണ കേന്ദ്രങ്ങൾ(ബ്ലോക്ക് അടിസ്ഥാനത്തിൽ).

വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ(ആശ്രമം സ്‌കൂൾ) വൈക്കം.

കടുത്തുരുത്തി- സെന്റ്. മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂൾ കടുത്തുരുത്തി.

ഏറ്റുമാനൂർ- സെന്റ്. അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ.

ഉഴവൂർ- ദേവമാതാ കോളജ്, കുറവിലങ്ങാട്.

ളാലം- കാർമ്മൽ പബ്ലിക് സ്‌കൂൾ , പാലാ.

ഈരാറ്റുപേട്ട- സെന്റ.് ജോർജ് കോളജ് ഓഡിറ്റോറിയം, അരുവിത്തുറ.

പാമ്പാടി- ടെക്‌നിക്കൽ ഹൈസ്‌കൂൾ, വെള്ളൂർ.


മാടപ്പള്ളി-എസ്. ബി ഹയർസെക്കൻഡറി സ്‌കൂൾ, ചങ്ങനാശ്ശേരി.

വാഴൂർ- സെന്റ് ജോൺസ്, ദി ബാപ്റ്റിസ്റ്റ്് പാരിഷ് ഹാൾ, നെടുംകുന്നം ( ബൈസെന്റിനറി മെമ്മോറിയൽ പാസ്റ്ററൽ  സെന്റർ)

കാഞ്ഞിരപ്പള്ളി- സെന്റ.് ഡൊമനിക്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി.

പള്ളം- ഇൻഫന്റ് ജീസസ് ബദനി കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, മണർകാട.്


നഗരസഭകൾ


ചങ്ങനാശ്ശേരി- നഗരസഭാ കോൺഫറൻസ് ഹാൾ, ചങ്ങനാശ്ശേരി.

കോട്ടയം- ബേക്കർ സ്മാരക ഗേൾസ് ഹൈസ്‌കൂൾ, കോട്ടയം.

വൈക്കം- നഗരസഭാ കൗൺസിൽ ഹാൾ, വൈക്കം.

പാലാ- നഗരസഭാ കൗൺസിൽ ഹാൾ, പാലാ.

ഏറ്റുമാനൂർ- എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ, ഏറ്റുമാനൂർ.

ഈരാറ്റുപേട്ട- അരുവിത്തുറ സെന്റ് ജോർജ് കോളജ് ഗോൾഡൻ ജൂബിലി ബ്ലോക്ക്.

Previous Post Next Post