അവസാന നിമിഷവും മകളെ കാണാന്‍ കാത്തിരുന്നു; ഹാദിയയുടെ അമ്മ പൊന്നമ്മ യാത്രയായി

കോട്ടയം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ നായിക ഹാദിയ(അഖില അശോകൻ)യുടെ അമ്മ പൊന്നമ്മ അന്തരിച്ചു. ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച മകൾ തിരികെ വരുമെന്നായിരുന്നു അവസാന നിമിഷം വരെ പൊന്നമ്മയുടേയും ഭർത്താവ് അശോകന്റെയും പ്രതീക്ഷ. ഈ ആഗ്രഹം പൂർത്തിയാകാതെയാണ് പൊന്നമ്മ യാത്രയായത്.


കോട്ടയം ജില്ലയിൽ വൈക്കം സ്വദേശികളായ അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയാണ് ഹാദിയായത്. പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീൻ ജഹാനെ വിവാഹം കഴിച്ചു. എന്നാൽ ഇരുവരുടേയും വിവാഹത്തിന് എതിരെ ഹാദിയയുടെ അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചതോടു കൂടിയാണ് ഹാദിയ കേസ് വലിയ കോളിളക്കങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് ഈ വിവാഹ ബന്ധം ഹാദിയ വേർപെടുത്തി.


തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഖാലിദ് ദസ്തഗീർ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെ ഹാദിയ രണ്ടാമത് വിവാഹം കഴിച്ചു. അതീവ രഹസ്യമായാണ് വിവാഹം നടന്നത്. അമ്മയെ അവസാനമായി വന്ന് കാണണമെന്ന് അഭ്യർഥിച്ചെങ്കിലും കാണാൻ മകൾ എത്തിയില്ലെന്നാണ് വിവരം.

Previous Post Next Post