കരട് പട്ടികയില്‍ പേരില്ലേ?, വോട്ടര്‍പ്പട്ടികയില്‍ ഇന്നുമുതല്‍ പേരുചേര്‍ക്കാന്‍ അവസരം; വിശദാംശങ്ങള്‍

തിരുവനന്തപുരം: എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനാവാത്തവർക്കും കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഇന്നുമുതൽ( ചൊവ്വാഴ്ച) ജനുവരി 22 വരെ പുതുതായി പേരുചേർക്കാൻ അവസരം. ഫോം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്.


ഇതിനൊപ്പം ഡിക്ലറേഷനും നൽകണം. മരണം, താമസംമാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ ഫോം ഏഴിലും വിലാസം മാറ്റാനും മറ്റു തിരുത്തലുകൾക്കും ഫോം എട്ടിലും അപേക്ഷിക്കണം. http://voters.eci.gov.in ലിങ്കിലൂടെ ഫോം ലഭിക്കും.


കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.

Previous Post Next Post