കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു.


കാട്ടാക്കടയില്‍ കെഎസ്‌ആര്ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒറ്റശേഖരമംഗലം അമ്ബലത്തിൻകാല സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്.

ഇന്ന് പുലര്ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. ആമച്ചാലില്‍ വച്ചാണ് അപകടം നടന്നത്. പുലര്ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്നസ്ത്രീകളുടെ കയ്യില്‍ തട്ടി ബൈക്ക് നിയന്ത്രണം തെറ്റുകയായിരുന്നു.

തുടര്ന്ന് ബൈക്കില്‍ നിന്ന് അഭിജിത്ത് തെറിച്ച്‌ റോഡിലേക്ക് വീണു. ഇതിനിടയില്‍ എതിരെ നിന്ന് വരുകയായിരുന്ന കെഎസ്‌ആര്ടിസി ബസിന്റെ പിൻചക്രം അഭിജിത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

യുവാവ് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. ഒന്നരമണിക്കൂറോളം മൃതദേഹം റോഡില്‍ തന്നെ കിടന്നു.

Previous Post Next Post