പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്ബാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ ലൈന (43), മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം.
ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇരുവരെയും ഫോണില്‍ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാല്‍ കതക് ചവിട്ടിത്തുറന്നാണ് ബന്ധുക്കള്‍ അകത്ത് കടന്നത്.
കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും ഫോണ്‍ പൊലീസ് പരിശോധിച്ചെങ്കിലും സംശായസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. പാരിപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിപ്പള്ളി യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് പ്രണവ്. സഹോദരൻ പ്രജിത്ത് എറണാകുളത്ത് വിദ്യാർത്ഥിയാണ്