വര്‍ക്കലയില്‍ വന്ദേഭാരത് ഓട്ടോറിക്ഷയില്‍ ഇടിച്ചു; മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍.


വർക്കലയ്ക്ക് സമീപം അകത്തുമുറിയില്‍ വന്ദേഭാരത് ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ അപകടം. ഡ്രൈവർ മദ്യലരിയില്‍ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയത്.

അകത്തുമുറി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിന്റെ പണി നടക്കുന്നതിനാല്‍ റോഡില്‍ നിന്നും വാഹനം ഓടിച്ച്‌ പ്ലാറ്റ്ഫോമില്‍ കയറ്റാൻ കഴിയുന്നതാണ്. ഓട്ടോറിക്ഷ ഡ്രൈവർ ഇത്തരത്തില്‍ പ്ലാറ്റ്ഫോമിലേക്ക് കയറ്റിയ വാഹനമാണ് അപകടമുണ്ടാക്കിയത്.

ട്രെയിൻ വരുന്പോള്‍ വാഹനം റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട് പ്രതി ഇറങ്ങി ഓടിയതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് ആണ് അപകടത്തില്‍പെട്ടത്.

ഓട്ടോറിക്ഷ ട്രാക്കില്‍ കണ്ട ലോക്കോ പൈലറ്റ് ഉടൻ വേഗം കുറച്ചു. ഓട്ടോയില്‍ ഇടിച്ചതിനെ തുടർന്ന്
ഓട്ടോയുമായി ട്രെയിൻ അല്‍പ ദൂരം മുന്നോട്ട് നീങ്ങി. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു.

Previous Post Next Post