കൊല്ലം ശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്ത് കടപ്പാ 10ആം ഡിവിഷൻ യുഡിഫ് സ്ഥാനാർഥി രവി മൈനാഗപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കൻ ഉള്ള യോഗ്യത ചോദ്യം ചെയ്ത് എൻ ഡി എ സ്ഥാനാർഥി അഡ്വാ ജി ജയകുമാർ ബഹു കേരള ഹൈ കോടതിയിൽ റിട്ട് ഫയൽ ചെയ്തു.. കോടതി ഫയലിൽ സ്വീകരിച്ചു..ഐ എച്ച് ആർ ഡി സ്ഥിരം ജീവനക്കാരൻ ആയ രവി മൈനാഗപ്പള്ളി ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള യോഗ്യത ആണ് കോടതി യിൽ ചോദ്യം ചെയ്തിരിക്കുന്നത് അതോടൊപ്പം തന്നെ യൂ ഡി എഫ് സ്ഥാനാർഥി നൽകിയ നമ്മനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച എൻ ഓ സി യും സ്വത്തു വിവരങ്ങളെ കുറിച്ചും രവി ക്ക് എതിരെ ഉള്ള മണ്ണൂർകാവ് ദേവി ക്ഷേത്രത്തിലെ പ്രശ്നങ്ങളും ആയി ബന്ധപ്പെട്ട ക്രിമിനൽ കേസുകളുംനാമ നിർദേശ പത്രികയിൽ ഉൾപെടുത്തിയിട്ട് ഇല്ല എന്നും എൻ ഡി എ സ്ഥാനാർഥി അഡ്വ ജയകുമാർ ഹർജി യിൽ ചൂണ്ടി കാട്ടി.