പോലീസ് സ്റ്റേഷനില്‍ സ്ത്രീയുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആയിരുന്ന പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.
2024ലാണ് സംഭവം. ഈ സ്ത്രീയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ പരിഭ്രാന്തിയിലായ യുവതി കരയുന്നതിനിടെയാണ് ഇയാള്‍ നെഞ്ചില്‍ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തത്.
ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. നിലവില്‍ അരൂർ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആണ് ഇയാള്‍.
നേരത്തെ, വഴിയരികില്‍ നിന്ന സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയിയെ മർദിച്ചയാളാണ് പ്രതാപചന്ദ്രൻ.