വൈരാഗ്യം തീർക്കാൻ കാറിന് തീയിട്ടു, പക്ഷെ അബദ്ധത്തിൽ വാഹനം മാറി, തീയിട്ടത് അയൽവാസിയുടെ കാറിന്

 


വൈരാഗ്യം തീർക്കാൻ കാറിന് തീയിട്ടു, പക്ഷെ അബദ്ധത്തിൽ വാഹനം മാറി, തീയിട്ടത് അയൽവാസിയുടെ കാറിന്


കോട്ടയത്ത് ചുങ്കം വാരിശ്ശേരിയിലാണ് സംഭവം.


വാരിശ്ശേരി പുതുപ്പറമ്പിൽ റിയാസ്, തൻ്റെ വീടിൻ്റെ നവീകരണം നടത്തുന്നതിനാൽ, റോഡിൽ അയൽവാസിയുടെ വീടിൻ്റെ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്നു. ഈ  സ്വിഫ്റ്റ് ഡിസയർ കാറാണ് പൂർണമായും കത്തി നശിച്ചത്.


കുമ്മനം സ്വദേശിയായ യുവാവ് പെട്രോൾ ഒഴിച്ച് കാർ കത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.


ഇയാൾ റിയാസിൻ്റെ അയൽവീട്ടിൽ പണിക്ക് എത്തിയിരുന്നു. ഇവിടെ വച്ചുണ്ടായ തർക്കത്തിൻ്റെ പേരിൽ ഞായറാഴ്ച പുലർച്ചെ യുവാവ് പെട്രോളുമായി എത്തി കാർ കത്തിക്കുകയായിരുന്നു എന്നാണ് വിവരം.


സമീപവാസിയാണ്​ ഒരാൾ കാറിനരികിലേക്കു വരുന്നതും പെട്ടെന്ന്​ തീ ആളിപ്പടരുന്നതും കണ്ടത്​. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ​ കുമ്മനം സ്വദേശിയാ​ണെന്ന്​ തിരിച്ചറിഞ്ഞത്.


ഹെൽമറ്റ് തിരിച്ചെത്തിയ ആൾ കാറിൽ പെട്രോൾ ഒഴിക്കുന്നതും, തുടർന്ന് തീ കത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.


ഗാന്ധിനഗർ പൊലീസ്​ കേസെടുത്ത്​ ​അന്വേഷണമാരംഭിച്ചു.

Previous Post Next Post