ആശുപത്രിയില്‍ സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ 5 പവന്റെ മാല തിരിച്ചു വന്നപ്പോള്‍ കാണാനില്ല.


സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ 5 പവന്റെ മാല നഷ്ടപ്പെട്ടതായി പരാതി.

കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമീറയുടെ മാലയാണ് കാണാതായത്.

സ്കാനിംഗിന് പോയ സമയത്ത് സ്‌കാനിംഗ് റൂമിലെ കിടക്കിയിലാണ് സമീറ മാലഅഴിച്ചത്. സ്കാനിംഗ് കഴിഞ്ഞ് തിരികെ വാർഡില്‍ എത്തിയപ്പോഴാണ് മാല എടുക്കാൻ മറന്ന വിവരം അറിയുന്നത്. മാല എടുക്കാൻ തിരികെ വീണ്ടും സ്കാനിംഗ് റൂമില്‍പോയപ്പോഴാണ് വച്ച സ്ഥലത്ത് മാല ഇല്ലെന്ന് അറിയുന്നത്.

സമീറയുടെ പരാതിയെത്തുടർന്ന് വടകര പൊലീസ് ഭാരതീയ ന്യായസംഹിത 305 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസ് ആശുപത്രിയിലെത്തി ജീവിനക്കാരില്‍ നിന്നും സ്‌കാനിംഗിനെത്തിയ രോഗികളില്‍ നിന്നും മൊഴിയെടുത്തു. സമീറയെ പിന്നീട് ആശുപ്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാല്‍ മാല കിട്ടിതെ ആശുപത്രിയില്‍ നിന്ന് പോകില്ലെന്ന് വാശി പിടിച്ച സമീറയെ പൊലീസെത്തി അനുനയിപ്പിച്ചാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്.

Previous Post Next Post