ഓക്‌സിജൻ യെസ് ഇയർ എൻഡ് സെയിൽ മെഗാ ആഘോഷം എല്ലാ ഓക്‌സിജൻ ഷോറൂമുകളിലും ആരംഭിച്ചു ഡിസംബർ 31 വരെ

കോട്ടയം : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, യെസ് ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഇയർ എൻഡ് സെയിൽ മെഗാ ആഘോഷം എല്ലാ ഓക്‌സിജൻ ഷോറൂമുകളിലും ആരംഭിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ ക്രിസ്‌മസ്‌ ഓഫറുകൾ ഉപഭോക്‌താക്കൾക്ക് ഈ ദിവസങ്ങളിൽ ലഭ്യമാകും. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിലും ആകർഷകമായ ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. 

മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ, റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കിച്ചൺ അപ്ലയൻസുകൾ തുടങ്ങി എല്ലാവിധ ഡിജിറ്റൽ - ഹോം അപ്ലയൻസ് ഉൽപ്പന്നങ്ങൾക്കും വിപണിയിലെ ഏറ്റവും മികച്ച ഓഫറുകളോട് കൂടിയാണ് വിൽപ്പന നടത്തുന്നത്. വിലക്കുറവിന് പുറമെ 26000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ, ക്രിസ്‌മസ്‌ സ്പെഷ്യൽ എക്സ്ചേഞ്ച് സൗകര്യങ്ങൾ, ലളിതമായ ഇഎംഐ സ്കീമുകൾ എന്നിവയും ഓക്സിജൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഈ സീസണിലെ ഏറ്റവും വലിയ ശ്രദ്ധേയമായ കോംബോ ഓഫറുകളിൽ എൽഇഡി ടിവികൾക്കൊപ്പം എയർ കണ്ടീഷണറുകൾ, റെഫ്രിജറേറ്ററുകൾക്കൊപ്പം വാഷിംഗ് മെഷീനുകൾ, എസികൾക്കൊപ്പം റെഫ്രിജറേറ്റർ എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഏറെ ലാഭകരമായ കോംബോ പാക്കേജുകൾ തിരഞ്ഞെടുക്കാം. കൂടാതെ, ഗാഡ്‌ജെറ്റുകൾക്ക് 50% വരെ വമ്പിച്ച വിലക്കുറവും ലഭ്യമാണ്.

മൊബൈൽ ഫോൺ പർച്ചേസുകൾക്കായി പ്രത്യേക സമ്മാന പദ്ധതികളും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്. 15,000 രൂപ വരെയുള്ള ഫോണുകൾക്ക് 2,500 രൂപയുടെയും, 15,000 മുതൽ 50,000 രൂപ വരെയുള്ളവയ്ക്ക് 5,000 രൂപയുടെയും, 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ഫോണുകൾക്ക് 10,000 രൂപയുടെയും, 1 ലക്ഷത്തിന് മുകളിൽ വിലയുള്ള ഫോണുകൾക്ക് 15,000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്.

ലാപ്ടോപ്പുകൾ വാങ്ങുന്നവർക്ക് 4,400 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് കിറ്റും എയർ കണ്ടീഷണറുകൾക്കൊപ്പം സൗജന്യ സ്റ്റെബിലൈസറും ലഭിക്കും.

പർച്ചേസുകൾക്ക് പുറമെ സർവീസിംഗിനും ഓക്സിജൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Previous Post Next Post