കൊച്ചി പാലാരിവട്ടം ദി റിനൈ കൊച്ചിൻ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഓക്‌സിജൻ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ഷിജോ കെ. തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പ്രേം പ്രകാശ്, സാഹിത്യ മേഖലയിലെ മികവിന് കെ.ആർ. മീര, കായിക ലോകത്തെ നേട്ടങ്ങള്‍ക്ക് അഞ്ജു ബോബി ജോർജ്, സാമൂഹ്യ സേവന രംഗത്തെ നിസ്തുല പ്രവർത്തനങ്ങള്‍ക്ക് ദയാബായി, ശാസ്ത്രസാങ്കേതിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് ഡോ. സാബു തോമസ് എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അർഹരായത്. 50,001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് സമ്മാനിച്ചത്.
സംവിധായകൻ സിബി മലയില്‍, പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോള്‍ മണലില്‍ എന്നിവർ അംഗങ്ങളായുളള ജൂറിയാണ് ജേതാക്കളെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്.