ഒരു പവൻ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വർധിച്ചത് 1760 രൂപ; സർവകാല റെക്കോർഡ്

 

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷം കടന്നു. സർവകാല റെക്കോർഡിട്ട സ്വർണവില ഇന്ന് പവന് 1760 രൂപ വർധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വർധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.


ഇന്നലെ രണ്ടു തവണയായി 1440 രൂപയാണ് വർധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്.


ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Previous Post Next Post