ഗുരുവായുർ: സിപിഐ നേതാവും മുൻ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാനുമായ അഭിലാഷ് വി ചന്ദ്രൻ പാർട്ടി വിട്ടു. സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജിയെന്നാണ് വിവരം. മറ്റൊരു മുന്നണിയിലേക്കും ഇല്ലെന്നും മരണം വരെ അനുഭാവിയായി തുടരുമെന്നും അഭിലാഷ് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വത്സരാജിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് അഭിലാഷ് വി ചന്ദ്രന്റെ രാജി. തന്നെ പാർട്ടിയിൽ അടിച്ചമർത്താനുള്ള ശ്രമം ദീർഘകാലമായി നടത്തുന്നുവെന്നും ഇതിനെതിരെ മേൽഘടകകളിൽ ഘടകകങ്ങളിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അഭിലാഷ് പറയുന്നു.
തൃശൂർ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ സുജിഷ കള്ളിയത്ത് കോൺഗ്രസിൽ നിന്ന് രാജിവച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെന്നാരോപിച്ചാണ് രാജി. രാജിവച്ചതിന് പിന്നാലെ സുജിഷ ബിജെപിയിൽ ചേർന്നു. കോൺഗ്രസിന്റെ അവഗണനയിൽ സഹികെട്ടാണ് രാജിയെന്നും പാർട്ടി സീറ്റ് നൽകിയാൽ മത്സരിക്കുമെന്നും സുജിഷ കള്ളിയത്ത് പറഞ്ഞു.
