അബുദാബി: ദുബൈ എയർഷോയിൽ പ്രദർശന പറക്കിലിനിടെ ഇന്ത്യൻ യുദ്ധവിമാനമായ തേജസ് തകർന്നു വീണു. അൽമക്തും അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഉച്ചക്ക് 2.10 ഓടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
അപകടം വ്യോമസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ ലഭിച്ച ശേഷം കൂടുതൽ പ്രതികരണമെന്നും വ്യോമസേന അറിയിച്ചു.
