ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കു മരുന്നായ MDMA യുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായിൽ വീട്ടിൽ ജോൺസി ജേക്കബ് (33) എന്നയാളെയാണ് 0 .92 GM MDMA യുമായി പിടികൂടിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ശ്രീജിത്ത് ടി യുടെ നേതൃത്വത്തിൽ എസ് ഐ ജയപ്രകാശ് , എസ് ഐ ജിബീഷ് , എസ് സി പി ഓ പ്രതീഷ് രാജ്, രഞ്ജിത്ത് ടി ആർ , സി പി ഓ മാരായ അനൂപ് പി റ്റി , മനീഷ് , നിഖിൽ , സുനു ഗോപി, പ്രതീഷ് കുഞ്ഞച്ചൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത് പ്രതിയെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.