സൈബര്‍ ആക്രമണം ശക്തമാണെന്നും തീകുട്ടി എന്ന മുഖമില്ലാത്ത വ്യക്തി സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണം അധിക്ഷേപകരമാണ് എന്ന് സീമ പറഞ്ഞിരുന്നു. തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. തെറ്റ് ചെയ്താല്‍ മാത്രമാണ് ശിക്ഷിക്കപ്പെടേണ്ടത്. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. പേടിച്ച് മൂലയില്‍ ഒളിക്കുമെന്ന് ഒരു തീകുട്ടിയും കരുതേണ്ട എന്നായിരുന്നു സീമ ജി നായര്‍ ഇന്ന് രാവിലെ ഫേസ്ബുക്കില്‍ കുറിച്ചത്.
സീമ ജി നായരുടെയും അനുശ്രീയുടെയും ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു തൊട്ടുപിന്നാലെ പിപി ദിവ്യയുടെ പ്രതികരണം. 'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍' എന്ന് പറഞ്ഞാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലുള്ള ചിലരുടെ പിന്തുണ പ്രോല്‍സാഹനമാകുമെന്നും അവര്‍ക്ക് സീമ ജി നായരും അനുശ്രീമാരും സംരംക്ഷണം ഒരുക്കുമുമെന്നും ദിവ്യ കുറിച്ചു.
ഇതിനുള്ള മറുപടിയുമായി സീമ ജി നായര്‍ വൈകാതെ രംഗത്തെത്തി. ദിവ്യയുടെ പ്രതികരണം വാര്‍ത്തയാക്കിയ മാധ്യമ സ്ഥാപനത്തിന്റെ സോഷ്യല്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയായിരുന്നു അവരുടെ പ്രതികരണം. എല്ലാം തികഞ്ഞ ഒരു മാം ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത് എന്ന പരിഹാസത്തോടെ തുടങ്ങിയ കുറിപ്പില്‍ രത്‌ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നും സീമ ജി നായര്‍ വ്യക്തമാക്കുന്നു.
സീമ ജി നായരുടെ മറുപടി കുറിപ്പ്: ''Goodafternoon, പിപി ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്, ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖ പെടുത്തുന്നു. കേരളത്തില്‍ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങള്‍ക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാർത്തുന്നതാണ് , ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല''