മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

 

കണ്ണൂർ: മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ട് സലഫി മസ്ജിദിൽ ജാബിറിന്റെ മകൻ അലൻ ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുള്ളതായി പൊലീസ് സൂചിപ്പിച്ചു.


കുഞ്ഞ് എങ്ങനെ കിണറ്റിൽ വീണു എന്നതിൽ വ്യക്തതയില്ല. സമീപവാസിയായ ഒരാളാണ് കിണറ്റിൽ കുഞ്ഞിന്റെ കാൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. അപ്പോൾ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് സൂചന.


പെട്ടെന്നു തന്നെ കുട്ടിയെ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തിൽ കയ്യിൽ നിന്നും കിണറ്റിൽ വീണുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Previous Post Next Post