കോട്ടയം നാട്ടകത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗം അടക്കം 50 ഓളം പേർ ബിജെപിയിൽ ചേർന്നു.

നാട്ടകത്ത് സിപിഎം, കോൺഗ്രസ് പ്രവർത്തകർ  ബിജെപിയിൽ ചേർന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പുതിയ പ്രവർത്തകരെ പാർട്ടിയിലേക്കു സ്വീകരിച്ചു.


സിപിഎം കോട്ടയം ഏരിയ കമ്മിറ്റി അംഗമായും മൂന്നു തവണ പഞ്ചായത്ത് അംഗമായും നാട്ടകം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ച കെ. രമേശ് അടക്കം നിരവധി പ്രമുഖരാണ് ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചത്.


ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് വി. പി. മുകേഷ് അധ്യക്ഷനായ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. രതീഷ്, എൻ. കെ. ശശികുമാർ, മേഖല ഉപാധ്യക്ഷൻ ടി. എൻ. ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അരുൺ മൂലേടം, സിന്ധു അജിത്, ആന്റണി അറയിൽ, സംസ്ഥാന കൗൺസിൽ അംഗം സി. എൻ. സുഭാഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. ശങ്കരൻ, വിനു ആർ. മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post