വൈക്കത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണന്ത്യം



വൈക്കത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണന്ത്യം. പൂത്തോട്ട സ്വാമി ശാശ്വതികാന്ദ കോളജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥി എൻ.മുഹമ്മദ് ഇർഫാനാണ് (19) മരിച്ചത്. 

ഇന്ന് രാവിലെ 9.15ന് നാനാടത്തായിരുന്നു അപകടം. 


ഇർഫാൻ കോളജിലേക്കു ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. 


ട്രാവലർ വൈക്കത്തേക്ക് വരികയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു

Previous Post Next Post