തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അടുത്ത പ്രസിഡന്റായി കെ ജയകുമാർ എത്തിയേക്കുമെന്ന് വിവരം. മുൻ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തിന്റെ പേര് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കും. നിലവില്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്‌ടറാണ്.
സ്വർണപ്പാളി, കട്ടിളപ്പടി വിവാദങ്ങള്‍ ശബരിമലയില്‍ വാർത്താപ്രാഥാന്യം നേടിയിരിക്കുന്ന സമയത്ത് ബോർഡിനെ നയിക്കാൻ ഭരണതലത്തില്‍ ഏറെ പരിചയമുള്ളൊരാള്‍ വേണമെന്നാണ് സിപിഎം ആലോചന. ഇതനുസരിച്ച് മുൻ ചീഫ് സെക്രട്ടറിയും മുൻപ് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണർ പദവിയും വഹിച്ച വ്യക്തമായ പരിചയവുമുള്ളതിനാലാണ് ജയകുമാറിനെ പ്രസിഡന്റാക്കുന്നത്.