അറ്റകുറ്റപ്പണിക്കിടെ കോളജ് ബസിനുള്ളില്‍ പൊട്ടിത്തെറി; വര്‍ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു.


ചെങ്ങന്നൂർ IHRD എൻജിനീയറിങ് കോളജ് ബസില്‍ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. അപകടത്തില്‍ വർക് ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ (60) മരിച്ചു.

ബസിന്റെ ബാറ്ററി മാറ്റുന്നതിനിടയില്‍ ഷോർട്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.

അറ്റകുറ്റപണികള്‍ നടത്തുന്നതിനായി ബസ് കഴിഞ്ഞ രണ്ട് ദിവസമായി വർക്ക്ഷോപ്പിലായിരുന്നു. ബസിന്റെ ചില ഭാഗങ്ങള്‍ അടർന്ന് കുഞ്ഞുമോന്റെ ദേഹത്ത് തുളച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.

Previous Post Next Post