തൂമ്ബാക്കുളത്ത് സ്കൂള്‍ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥിയെ കാണാനില്ല.
നാല് വയസുകാരൻ യദുകൃഷ്ണനെയാണ് കാണാതായത്.
അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. ആദിലക്ഷ്മി (8) ആണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഓട്ടോ മറിഞ്ഞ ഉടനെ നാട്ടുകാർ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പല വാഹനങ്ങളിലായാണ് വിദ്യാർഥികളെ വിവിധ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തിലാണ് യദുകൃഷ്ണനെ കാണാതായ വിവരം പുറത്തറിയുന്നത്. ഇതോടെ എംഎല്‍എ ഉള്‍പ്പെടെ ഇടപെട്ട് വിണ്ടും മേഖലയില്‍ കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു.
അപകടത്തില്‍ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാമ്ബിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.