എസ്‌ഐആര്‍: രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ഇന്ന്

വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആര്‍) യില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗംവിളിച്ച്‌ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ .

എസ്‌ഐആര്‍ നടപടി ആരംഭിച്ചശേഷമുള്ള അഞ്ചാമത്തെ യോഗമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് പുനഃപരിശോധന നടത്തരുതെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് കണ്ണൂരിലെ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ജോലികള്‍ ബഹിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ യോഗത്തിനുശേഷമാണ് പ്രതി ഷേധം നടന്നത്. ഫോം വിതരണത്തിലെ പാളിച്ച, കണ്ടത്താന്‍ കഴിയാത്തവരുടെ എണ്ണം, പൂരിപ്പിക്കുന്നതിലെ ആശയക്കുഴപ്പം, പരിശീലനത്തിന്റെ അഭാവം, ഡിജിറ്റൈസ് ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയാവും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ ശനി പകല്‍ 11നാണ് യോഗം.
Previous Post Next Post