കോട്ടയം ജില്ലാ പഞ്ചായത്തില്‍ ലീഗിന് സീറ്റ് നല്‍കാൻ തീരുമാനം. യുഡിഎഫ് ജില്ലാ നേതൃയോഗത്തിൻ്റേത് ആണ് തീരുമാനം.
സീറ്റ് ഏതെന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. സീറ്റിനായി ലീഗ് സമ്മർദം ശക്തമാക്കിയിരുന്നു. ഇത് ആദ്യമായിട്ടാണ് ലീഗിന് ജില്ലാ പഞ്ചായത്ത് സീറ്റ് നല്‍കുന്നത്. യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോണ്‍ഗ്രസ് – 14 , കേരളാ കോണ്‍ ജോസഫ് – 8 , മുസ്ലീം ലീഗ് – 1 എന്നിങ്ങനെ ആണ് കണക്കുകള്‍.
അതേസമയം കോട്ടയം നഗരസഭ പിടിച്ചെടുക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) കച്ചമുറുക്കി. എൻസിപി നേതാവ് ലതിക സുഭാഷിനെയാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി കോട്ടയത്ത് മത്സരിപ്പിക്കുന്നത്. നഗരസഭയിലെ തിരുനക്കര 48-ആം വാർഡില്‍ നിന്നുമാണ് ലതിക സുഭാഷ് ജനവിധി തേടുന്നത്.