ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനില്‍ വൻ സ്ഫോടനം; 7 മരണം, 20 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തില്‍ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ്.

സ്ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍‌ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീല്‍ദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
Previous Post Next Post