'ആക്രമിച്ചത് പ്രകോപനം ഇല്ലാതെ, മറ്റൊരു യാത്രക്കാരിയെയും ആക്രമിച്ചു'; ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വർക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറല്‍ കമ്ബാർട്ട്മെന്റിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ആള്‍ പ്രകോപനം ഇല്ലാതെ ഉപദ്രവിക്കുകയായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ടോയ്‌ലറ്റില്‍ നിന്ന് പുറത്തേക്ക് വരുമ്ബോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെ നടുവില്‍ ചവിട്ടിയാണ് അക്രമി പുറത്തേക്ക് തള്ളിയത്. തന്നെയും തള്ളിയിടാൻ ശ്രമിച്ചെങ്കിലും ഒരാള്‍ രക്ഷിക്കുകയായിരുന്നു'- യാത്രക്കാരിയായ അർച്ചന പറഞ്ഞു.

വർക്കല അയന്തി ഭാഗത്ത് വച്ച്‌ യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വെള്ളറട പനച്ചമൂട്സ്വദേശി സുരേഷ് കുമാറിനെ ആർ.പി.എഫ് കസ്റ്റിഡിയില്‍ എടുത്തു. ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലുവയില്‍ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്.
Previous Post Next Post